Share this
ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ലിമെറിക്ക് ബൈബിള്‍ കണ്വെന്ഷന് ഓഗസ്റ്റ് 25 ന് ആരംഭിക്കും. 2022 ഓഗസ്റ്റ് 25, 26, 27 (വ്യാഴം ,വെള്ളി ,ശനി) തീയതികളില്‍ ലിമെറിക്ക്, പാട്രിക്സ് വെൽ, റേസ്കോഴ്സ് ഓഡിറ്റോറിയത്തില്‍ വച്ചാണ് കണ്വെന്ഷന് നടക്കുന്നത്. പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ. ഡാനിയേല്‍ പൂവണ്ണത്തിലാണ് ഈ വര്‍ഷത്തെ കണ്വെന്ഷന് നയിക്കുന്നത്.
മൂന്ന് ദിവസങ്ങളിലും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെയാണ് കണ്‍വെന്‍ഷന്റെ സമയം.
കുട്ടികള്‍ക്കുള്ള ധ്യാനം, സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവയും കണ്‍വെന്‍ഷന്റെ ഭാഗമായി ഉണ്ടായിരിക്കും.
ധ്യാന ദിവസങ്ങളിൽ രാവിലേയും വൈകിട്ടും മുൻകൂട്ടി ബുക്ക് ചെയ്ത് ഭക്ഷണം വാങ്ങാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
കണ്‍വന്‍ഷന്റെ വിജയത്തിനായി ഏവരുടെയും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന് തോമസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ. റോബിന് തോമസ് : 0894333124
സിബി ജോണി (കൈക്കാരന്): 087141 8392
അനില്‍ ആന്റണി (കൈക്കാരന്) : 0876924225
വാര്‍ത്ത : സെബിന് സെബാസ്റ്റ്യന്‍ (P.R.O)
Related posts:
ഹിമാലയൻ അതിർത്തിയിൽ ഇന്ത്യ-ചൈന സംഘർഷം: സൈനികർ തമ്മിൽ ഏറ്റുമുട്ടി: മൂന്നു സൈനികർക്ക് വീരമൃത്യു.
തുടർച്ചയായി മൂന്നാം വർഷവും വാട്ടർഫോർഡിൽ നിന്നും KNOCK ലേക്ക് സൈക്കിളിൽ തീർത്ഥയാത്ര: കോവിഡിനെ തോൽപ്പി...
കടുവാക്കുന്നേൽ കുറുവച്ചനായി തിയേറ്ററുകളെ ഇളക്കിമറിക്കുവാൻ സൂപ്പർ സ്റ്റാർ സുരേഷ്ഗോപി.
ഹിന്ദി ഭാഷാ ക്യാമ്പയിൻ ദ്രാവിഡ ഭാഷകൾക്ക് ഭീക്ഷണിയോ?
BLACK LIVES MATTER MOVEMENT: ഓസ്ട്രേലിയയിൽ പതിനായിരങ്ങൾ അണിനിരന്ന പടുകൂറ്റൻ റാലി.
Share this