കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ലോക്ക്ഡൗൺ കൂടുതൽ ശക്തിപ്പെടുത്തി അയർലണ്ട്. കോവിഡ് കേസുകളുടെ പൊടുന്നനെയുള്ള വർദ്ധനവ് ഐറിഷ് ആരോഗ്യ മേഖലയെ പിടിച്ചുലയ്ക്കുന്നതിനിടയിൽ ആശ്വാസമായി പുതിയ നിയന്ത്രണങ്ങൾ.
- ജനുവരി 31 വരെ സ്കൂളുകൾ തുറക്കില്ല. പകരം ഓൺലൈൻ പഠനത്തിലേക്ക് നീങ്ങും, എന്നാൽ ലീവിങ്ങ് സെർട്ട് വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം ക്ലാസുകൾ നടത്തും.
- എല്ലാ ഉന്നത വിദ്യാഭ്യാസ മേഖലകളും ഓൺലൈനിലേക്ക് മാറും. ലാബോറട്ടറി, പ്രാക്ടിക്കൽ സെഷനുകൾ എന്നിവയ്ക്ക് അവശ്യമാണെങ്കിൽ മാത്രം പ്രവർത്തിക്കാം.
- ആവശ്യസേവനത്തിനായുള്ളത് ഒഴികെ എല്ലാ നിർമ്മാണ മേഖലാ ജോലികളും വെള്ളിയാഴ്ച്ച വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കും.
- സ്വയം തൊഴിൽ ചെയ്യുന്ന അവശ്യ സേവനരംഗത്ത് ( ഇലക്ട്രീഷൻ, പ്ലംബർ etc.) പ്രവർത്തിക്കുന്നവർക്ക് അടിയന്തരഘട്ടത്തിൽ ജോലി ചെയ്യുവാൻ അനുവാദം നൽകും.
- ഇംഗ്ളണ്ടിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുമെത്തുന്ന എല്ലാ വിമാന യാത്രക്കാർക്കും നെഗറ്റീവ് പി.സി.ആർ. ടെസ്റ്റ് റിസൾട്ട് നിർബന്ധമാക്കി. അയർലണ്ടിലെത്തിയ ശേഷം അധികാരികൾക്ക് നെഗറ്റീവ് ടെസ്റ്റ് റിസൾട്ട് നൽകുന്നതിൽ പരാജയപ്പെട്ടാൽ 2,500 യൂറോ പിഴയോ ആറുമാസം വരെ തടവോ ലഭിക്കും. ഈ നടപടി താൽക്കാലികമായി ജനുവരി 31 വരെ നിലവിലുണ്ടാകും. ( ജനുവരി 9 വരെ ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം നിലവിലുണ്ട് ). കൂടുതൽ രാജ്യങ്ങളെ ഈ പരിധിയിൽ ഉൾപ്പെടുത്തുന്നത് ആലോചനയിൽ.
- നഴ്സുമാർ ഉൾപ്പെടെയുള്ള ആവശ്യസർവീസുകാരുടെ കുട്ടികളുടെ സംരക്ഷണത്തിനായി ആവശ്യമെങ്കിൽ മറ്റൊരു കുടുംബവുമായി ബന്ധപ്പെടുന്നതിന് തടസ്സമില്ല.
- അവശ്യ സർവീസുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ ഇപ്പോൾ നിലവിലുള്ള ക്ലിക്ക് ആൻഡ് കളക്ട് നിർത്തലാക്കും. എന്നാൽ ഓൺലൈൻ വ്യാപാരവും ഡെലിവറി സർവീസും തുടരാം.
- പാൻഡെമിക് തൊഴിലില്ലായ്മ പേയ്മെന്റ് (പി യു പി) മാർച്ച് 31 വരെ നിലനിൽക്കും.
- നിയന്ത്രങ്ങൾ നടപ്പിലാക്കുവാൻ കൂടുതൽ ഗാർഡകളെയും ചെക്ക് പോയിന്റും സ്ഥാപിക്കും.
- നിങ്ങളുടെ വീട്ടിലോ പൂന്തോട്ടത്തിലോ കുട്ടികൾ, പ്രായമായവർ അല്ലെങ്കിൽ ദുർബലരായ ആളുകൾക്ക് പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ അല്ലാതെ സന്ദർശകരെ അനുവദിക്കില്ല. മറ്റ് ക്രമീകരണങ്ങളിലും സാമൂഹികമോ കുടുംബപരമോ ആയ ഒത്തുചേരലുകൾ നടക്കരുത്.
- ഈ നിയന്ത്രണങ്ങൾ നിലവിലുള്ള മറ്റ് ലെവൽ 5 നിയന്ത്രങ്ങളോടൊപ്പം പ്രാബല്യത്തിൽ വരും.
അവശ്യ സേവനങ്ങൾ ഏതൊക്കെയാണ് എന്നറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
Kerala Globe News
Related posts:
ഡ്രോഗിഡയിൽ അജയ് മാത്യു നിര്യാതനായി: ആദരാഞ്ജലികൾ
അയർലണ്ടിൽ പൊതു ഗതാഗതരംഗത്ത് ഫേസ് മാസ്കുകൾ നിർബന്ധമാക്കും
Sinn Fein - Co. Offaly - Banagher ഏരിയയുടെ സെക്രട്ടറിയായി മലയാളിയായ രഞ്ജിത്ത് പുന്നൂസിനെ തിരഞ്ഞെടുത്...
ബാഹുബലി പിറന്നിട്ട് ഇന്ന് 5 വർഷം: ഓർമ്മപുതുക്കി പ്രഭാസും അനുഷ്കയും
എയർ ഇന്ത്യ വിമാനാപകടത്തിന്റെ ഓർമ്മ ആചരിച്ച് കോർക്ക് കൗണ്ടി കൗൺസിൽ: ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് വേൾഡ...