ആംഗലേയ സാഹിത്യത്തിലേക്ക് ചുവടുകൾ വെച്ച് അയർലണ്ടിൽ നിന്നും രണ്ട് മലയാളി കുട്ടികൾ

Share this

ആംഗലേയ സാഹിത്യത്തിലെ മഹാരഥന്മാർ പിറന്ന ഐറിഷ് മണ്ണിൽ നിന്നും കഥാരചനയുടെ പുത്തൻലോകത്തേക്ക് ചുവടുകൾ വെച്ച് രണ്ട് മലയാളി കുട്ടികളും. സ്വന്തമായി ഓരോ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ട് ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് തങ്ങളുടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഡബ്ലിൻ ഡ്രോഗിടയിൽ നിന്നുള്ള നവാന ഷനീജ്ജും, കൗണ്ടി വാട്ടർഫോർഡിലെ ഡൺഗാർവനിൽ നിന്നുള്ള ഡിയോൺ ജോർജ്ജും.

സാലീസ് സ്നോഗേൾ  ( Sally’s Snowgirl ) എന്ന കഥയുമായി നവാനയും, ടെൻ അമേസിംഗ്‌ ആനിമൽ സ്റ്റോറീസ് ( Ten Amazing Animal Stories ) എന്ന പത്ത് ചെറുകഥകളുമായാണ് ഡിയോണും പുസ്തകലോകത്തേക്ക് എത്തിയിരിക്കുന്നത്.

സാലിസ് സ്നോഗേൾ എന്ന ബുക്ക് പ്രസിദ്ധീകരിച്ചിരിക്കുന്നത് യു.കെ യിൽ നിന്നുള്ള പ്രസാധകരായ ഓസ്റ്റിൻ മക്ലിൻ പബ്ലിഷേഴ്‌സ് ആണ്. ടെൻ അമേസിംഗ് ആനിമൽ സ്റ്റോറീസ് പ്രസിദ്ധീകരിച്ചിരിക്കുന്നത് ആമസോൺ ബുക്‌സ് ആണ്. ഡബ്ലിൻ ഡ്രോഹിഡായിൽ നിന്നുള്ള ഷനീജ്ജ്-സുചിതാ ദമ്പതികളാണ് അഞ്ചാം ക്ലാസ്സ്‌കാരിയായ നവാനയുടെ മാതാപിതാക്കൾ. വാട്ടർഫോർഡിലെ ഡൺഗാർവനിൽ താമസിക്കുന്ന സിജോ-ബിന്റാ ദമ്പതികളാണ് ഡിയോണിന്റെ മാതാപിതാക്കൾ. ആറാം ക്‌ളാസ്സിലാണ് ഡിയോൺ പഠിക്കുന്നത്. 

ഇരുവരുടെയും പുസ്തകങ്ങളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു.

Ten Amazing Animal Stories by Dion George

Sally’s Snowgirl by Navana Shaneej

http://navanashaneej.ampbk.com/

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Kerala Globe News


Share this