നമ്മുടെ രാഷ്ട്രപിതാവും ബ്രിട്ടീഷുകാരിൽ നിന്നുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യ ശിൽപിയുമായ മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കായി നാണയമിറക്കുവാൻ ബ്രിട്ടീഷ് ധനകാര്യമന്ത്രിയുടെ ശുപാർശ. ഇന്ത്യൻ വംശജൻ കൂടിയായ ധനകാര്യ മന്ത്രി ചാൻസലർ ഋഷി സുനക് ആണ് റോയൽ മിന്റ് ഉപദേശക സമിതിയോട് (RMAC ) കത്ത് മുഖേന ശുപാർശ നൽകിയിരിക്കുന്നത്. ഇക്കാര്യം സജീവമായി പരിഗണിക്കുന്നതായി റോയൽ മിന്റ് സമിതി വ്യക്തമാക്കി. ഇത് സാധ്യമായാൽ ബ്രിട്ടീഷ് കറൻസിയിൽ ഫീച്ചർ ചെയ്യുന്ന ആദ്യത്തെ വെള്ളക്കാരനല്ലാത്ത വ്യക്തിയായിരിക്കും അദ്ദേഹം.
1869 ൽ ജനിച്ച മോഹൻ ദാസ് കരംചന്ദ് ഗാന്ധി ജീവിതകാലം മുഴുവൻ അഹിംസയ്ക്ക് വേണ്ടി വാദിക്കുകയും ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മദിനം ഒക്ടോബർ 2 അന്താരാഷ്ട്ര അഹിംസ ദിനമായി ആചരിക്കുന്നു. 1948 ജനുവരി 30 ന് ഗോഡ്‌സെ എന്ന ഹിന്ദു തീവ്രവാദിയുടെ തോക്കിനിരയായി ഇഹലോകവാസം വെടിഞ്ഞെങ്കിലും ഗാന്ധിജി ഉയർത്തിവിട്ട ആശയങ്ങൾ ഇന്നും ലോകം ഭരിക്കുന്നു. ബ്രിട്ടന് വേണ്ടി നാണയങ്ങൾ രൂപകൽപന ചെയ്തുനൽകുന്ന സ്വാതന്ത്രസമിതിയാണ് റോയൽ മിന്റ്.
Kerala Globe News