Share this
Dublin: ചെറിയ പരിമിതികളിൽ പോലും മനസ്സ് തളർന്നു ജീവിക്കുന്നവർ ഈ ലോകത്തു ധാരാളമുണ്ട് . എന്നാൽ അതിനു വിപരീതമായി പരിമിതികളെയും കുറവുകളെയും ഉയർച്ചയുടെയും അതിജീവനത്തിന്റെയും പടവുകളാക്കി മാറ്റി ലോകത്തിനു മുഴുവൻ പ്രചോദനം നൽകുന്നവരും നമുക്ക് ചുറ്റിലുമുണ്ട് . മാതൃകയാക്കേണ്ട അത്തരം കുരുന്നുകളുടെ ഇന്ദ്രജാലപ്രകടനം ഓൺലൈൻ വഴി കാണാൻ അയർലണ്ടിലെയും ,യുകെ യിലെയും സുമനസ്സുകളായ കലാസ്നേഹികൾക്കു ഒരു അവസരം ഒരുങ്ങുകയാണ് .
അയർലണ്ടിലെ എല്ലാ ഇന്ത്യക്കാരുടെയും സഹകരണത്തോടെ, തിരുവനന്തപുരത്ത് ലോകപ്രശസ്ത മജീഷ്യൻ ശ്രീ. ഗോപിനാഥ് മുതുകാടിന്റെ മേൽനോട്ടത്തിൽ ഉള്ള മാജിക് അക്കാദമിയുടെ കീഴിൽ പരിശീലനം സിദ്ധിച്ച ഭിന്നശേഷിയുള്ള കുട്ടികളാണ് ഈ പരിപാടി അവതരിപ്പിക്കുന്നത് . വെർച്വൽ റിയാലിറ്റിയുടെ സാങ്കേതിക മികവിൽ ഇന്ദ്രജാലവും സംഗീതവും നൃത്തവും ഇടകലർന്ന വേറിട്ടൊരു പരിപാടിയാണ് “വിസ്മയ സാന്ത്വനം”.
ഇന്ദ്രജാലം, സംഗീതം ,നൃത്തം, അഭിനയം, ചിത്രരചന, സിനിമാനിർമാണം, ഉപകരണ സംഗീതം എന്നി വിഭാഗങ്ങളിൽ പരിശീലനം നടത്തിയവരാണ് ഈ പരിപാടിക്കുവേണ്ടി വേദിയിൽ എത്തുന്നത് . പരിശീലനം സിദ്ധിച്ച ഭിന്നശേഷിക്കാർക്ക് തൊഴിൽ നൽകുന്ന യൂണിവേഴ്സൽ മാജിക് സെന്റർ പദ്ധതിയുടെ ധനശേഖരണാർത്ഥമാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സമൂഹത്തിൽ എല്ലാവരെയും പോലെ ഭിന്നശേഷികുട്ടികൾക്കും തുല്യമായ സ്ഥാനം ഉറപ്പിക്കുവാൻ ലക്ഷ്യമിടുന്ന പദ്ധതിയാണ് യൂണിവേഴ്സൽ മാജിക് സെന്റർ .മാജിക് അക്കാഡമിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതിയിൽ, ഭിന്നശേഷിക്കാരുടെ സർവ്വതോൻമുഖമായ വികാസത്തിന് വേണ്ടി നിരവധി ട്രൈനിംഗ് സെന്ററുകളും കലാവതരണ വേദികളും ഉൾപ്പെടുന്നു. ശ്രീ. ഗോപിനാഥ് മുതുകാടും ഭിന്നശേഷിക്കാരായ കുട്ടികളും ചേർന്നൊരുക്കുന്ന ഈ ദൃശ്യ വിരുന്നു ഏപ്രിൽ 18 നു ഞായറാഴ്ച യുകെ സമയം 2 മണിക്കും ഇന്ത്യൻ സമയം 6.30 നുമാണ്. യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ പ്രവാസികൾക്ക് ഓൺലൈനിലൂടെ ഇത് കാണാനാവും .
ഈ പരിപാടിയിൽ സഹകരിച്ചു സമൂഹത്തിലെ ഇത്തരം കുട്ടികളുടെ ജീവിത വിജയത്തിന് ആവശ്യമായ പ്രോത്സാഹനം നൽകണമെന്ന് എല്ലാ നല്ലവരായ പ്രവാസി സുഹൃത്തുക്കളോടും അഭ്യർത്ഥിക്കുന്നതായി സംഘാടകർ അറിയിച്ചു.

Kerala Globe News
Related posts:
ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ സീറോ മലബാർ സഭയുടെ അയർലണ്ട് നാഷണൽ കോർഡിനേറ്റർ
പാസ്പോർട്ട് അപേക്ഷയുടെയും പുതുക്കലിന്റെയും കാര്യത്തിൽ വ്യക്തത വേണം: ITAA
ഐറിഷ് ജനതയ്ക്കായി മലയാളിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പത്രം TIMES DUBLIN പ്രവർത്തനമാരംഭിച്ചു
മഹാത്മാ ഗാന്ധിയുടെ സ്മരണയ്ക്കായി ഒരു നാണയമിറക്കാൻ ബ്രിട്ടണിൽ ശുപാർശ
ഓഗസ്റ്റ് 15 ന് ഐ.ഒ.സി അയർലണ്ട് ഫേയ്സ് ബുക്ക് ലൈവിൽ ടി എൻ പ്രതാപൻ MP
Share this