ഡബ്ലിൻ: വി.ഡി. സതീശനെ കേരളത്തിലെ പ്രതിപക്ഷ നേതാവായി കോൺഗ്രസ്സ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിന് പിന്നാലെ ആഹ്ളാദം പങ്കിട്ടുകൊണ്ട് അയർലണ്ടിലെ കോൺഗ്രസ്സ് പ്രവർത്തകരും ഒ.ഐ.സി.സി. അയർലണ്ടിന്റെ നേതൃത്വത്തിൽ ഒത്തുചേർന്നു. കോവിഡ് നിബന്ധനകൾ പാലിച്ചുകൊണ്ട് നടന്ന ഈ യോഗത്തിൽ പ്രസിഡൻറ് ശ്രീ എം.എം. ലിങ്ക്വിൻസ്റ്റാർ അധ്യക്ഷത വഹിച്ചു. മേരി ആഞ്ചല ജോൺ കേക്ക് മുറിച്ച് യോഗത്തിൻറെ ഉദ്:ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, സുബിൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.
വാർത്ത അയച്ചത്:
റോണി കുരിശിങ്കൽപറമ്പിൽ
Kerala Globe News
Related posts:
തീ പിടിക്കുമെന്ന ഭയം: ടൊയോട്ടയുടെ ചില മോഡലുകൾ തിരിച്ചു വിളിക്കും: നിങ്ങളുടെ കാർ ഉൾപ്പെട്ടിട്ടുണ്ടോ എ...
അയർലണ്ടിൽ പൗരാണിക കാലത്ത് സോഷ്യൽ ക്ലാസ് സിസ്റ്റം നിലനിന്നിരിക്കാം എന്നു പഠനം
റിപ്പബ്ലിക് ദിന സന്ദേശവുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ചെയർമാൻ സാം പിട്രോഡ സൂം ലൈവിൽ എത്തുന്നു: നിങ...
എന്താണ് സന്തോഷം? അത് നിർവചിക്കാൻ കഴിയുമോ?
NMBI ELECTION - അറിയേണ്ടത് എന്തെല്ലാം? ചരിത്ര വിജയം തേടി രണ്ട് മലയാളികൾ