അയർലണ്ടിൽ ഒരു സുനാമി ഉണ്ടായാൽ ഏറ്റവും അപകടം പിടിച്ച സ്ഥലം ഏതാവും?

Share this

കടലിൽ ഉണ്ടാകുന്ന ഓരോ ഭൂമികുലുക്കവും ചങ്കിടിപ്പോടെയാണ് ഗവേഷകർ നോക്കികാണുന്നത്. ഭൂകമ്പത്തോടനുബന്ധിച്ച് കരയിലേക്ക് കുതിച്ചെത്തുന്ന രാക്ഷസ്സ തിരമാലകളെക്കുറിച്ചോർത്താണ് ആ ആശങ്ക. 2004 ൽ ഏഷ്യയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടായ ഭൂകമ്പവും അതിനെത്തുടർന്നുണ്ടായ ഭീകര സുനാമിയും രണ്ടര ലക്ഷം ജീവനുകളാണ് കവർന്നെടുത്ത്. സുനാമിയുടെ ഭീകരത എന്താണെന്ന് ഇന്നത്തെ ആധുനിക സമൂഹം കണ്ടറിഞ്ഞത് അന്നായിരുന്നു. അതിനു ശേഷം ലോകമാകെ ഭൂകമ്പ സുനാമി സാധ്യതാ പഠനങ്ങൾ ഓരോ രാജ്യങ്ങളും ഭംഗിയായി നടത്തുന്നു. ഇത്തരത്തിൽ ജിയോളജിക്കൽ സർവേ ഓഫ് അയർലൻഡ് നടത്തിയ ഒരു പഠനത്തിൽ അയർലണ്ടിൽ ഒരു സുനാമി ഉണ്ടാകാവുകയാണെങ്കിൽ ഏറ്റവുമധികം ബാധിക്കുന്ന ദുർബല പ്രദേശങ്ങളായി ഗാൾവേയിലെ ഗാൾവേ ബേയും ( GALWAY BAY ) കൗണ്ടി വാട്ടർഫോർഡിൽ ഡൺമോർ ഈസ്റ്റും ( DUNMORE EAST ) ആയിരിക്കുമെന്ന് കണ്ടെത്തി. തീരപ്രദേശങ്ങളിൽ സുനാമിയുടെ ആഘാതം വളരെയധികം കുറയ്ക്കുന്നതിനായി യു.സി.ഡി. യിലെ ഗവേഷകർ പുതിയൊരു ഡിജിറ്റൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ്. 1755 ലാണ് അയർലണ്ടിൽ അവസാനമായി ഒരു സുനാമി ഉണ്ടായത്. അന്ന് ലിസ്ബണിൽ ഉണ്ടായ ഒരു വലിയ ഭൂകമ്പത്തിന്റെ ഫലമായാണ് രാക്ഷസ്സ തിരമാലകൾ ഐറിഷ് തീരത്തെത്തിയത്.

Dunmore East

Galway Bay

Kerala Globe News


Share this