മെറ്റ് ഏയ്റാന്റെ കാലാവസ്ഥാ മുന്നറിയിപ്പ്: 2018 ലെ കനത്ത മഞ്ഞുവീഴചയ്ക്ക് കാരണമായ സ്ട്രാറ്റോസ്ഫെറിക് പോളാർ വോർടെക്സ് ഈ വർഷവും രൂപമെടുക്കുന്നു

Share this

2018 ൽ അയർലണ്ടിലുണ്ടായ കനത്ത മഞ്ഞുവീഴ്ച്ച ആരും മറന്നിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ മെറ്റ് ഏയ്റാന്റെ Sudden Stratospheric Warming (SSW) ആശങ്കയോടെയാണ് ജനങ്ങൾ കാണുന്നത്. ധ്രുവപ്രദേശങ്ങളിലെ സ്ട്രാറ്റോസ്ഫിയറിൽ രൂപം കൊള്ളുന്ന ഉയർന്ന തണുത്ത വായു ഭ്രമണം ചെയ്യുന്ന ഒരു വലിയ ചുഴി എന്നോ വലിയൊരു അന്തരീക്ഷമെന്നോ സ്ട്രാറ്റോസ്ഫെറിക് പോളാർ വോർടെക്സ് (എസ്പിവി) നെ വിളിക്കാം.വടക്കൻ അർദ്ധഗോളത്തിലെ എല്ലാ ശൈത്യകാലത്തും ഇത് രൂപം കൊള്ളുന്നു, വടക്കൻ അർദ്ധഗോളത്തിന്റെ എസ്‌പി‌വിയുടെ ശക്തി വടക്കൻ അർദ്ധഗോളത്തിന്റെ മധ്യ അക്ഷാംശ മേഖലയിലെ കാലാവസ്ഥാ രീതികളെ സാരമായി സ്വാധീനിക്കുന്നു. കഴിഞ്ഞ വർഷവും ഇതേ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും അയർലണ്ടിനെ കാര്യമായി ബാധിച്ചിരുന്നില്ല. അയർലണ്ടിന്റെ അന്തരീക്ഷത്തിലേക്ക് എത്തുമ്പോൾ ദുർബലമാകുന്നതാണ് ഇതിനു കാരണം.

മെറ്റ് ഏയ്റാന്റെ Sudden Stratospheric Warming (SSW) ൽ പകുതിയോളം മാത്രമേ ഇതുവരെ യാഥാർഥ്യമായിട്ടുള്ളൂ. എന്നാൽ തണുപ്പിന് കാഠിന്യമേറുന്നതിനും മഞ്ഞുവീഴ്ചക്കും ഇത് കാരണമാകുകയും ചെയ്യാം.

Kerala Globe News 


Share this