September Challenge വിജയകരമായി പൂർത്തിയാക്കി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ

Share this

കോവിഡിന് മഹാമാരിയുടെ കാലത്ത് വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ മെമ്പേഴ്സ് ന്‌ വേണ്ടി നടത്തിയ സെപ്റ്റംബർ walking, running and cycling challenge കഴിഞ്ഞ ഏഴാം തീയതി വിജയകരമായി അവസാനിച്ചു. ഒരു സംഘടനാ പ്രവർത്തനങ്ങൾ അസാധ്യമായ ഈ സമയത്ത് മെമ്പേഴ്സി ൻറെ ആരോഗ്യവും മാനസികവുമായ പരിപാലനത്തിന് ഈ ചലഞ്ച് വളരെയേറെ സഹായകരമായി. വാട്ടർഫോർഡിൽ നടത്തത്തിനും സൈക്കിളിനും മാത്രമായി നിർമ്മിച്ചിട്ടുള്ള വാട്ടർഫോർഡ് Green way. Tramore Beach walk തുടങ്ങിയ പ്രകൃതിരമണീയമായ സ്ഥലങ്ങൾ ഈ ചലഞ്ചിന് കൂടുതൽ സഹായകമായി. ചലഞ്ച് പൂർത്തിയായവർക്ക് അസോസിയേഷൻ മെഡൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വരുംവർഷങ്ങളിലും അസോസിയേഷൻ മെമ്പേഴ്സിന് ഉപകാരപ്രദമായ ചലഞ്ചു കളുമായി വരുന്നതായിരിക്കും എന്നും അറിയിച്ചു.



സെപ്റ്റംബർ ഏഴാം തീയതി തുടങ്ങിയ ചലഞ്ച് ഒക്ടോബർ ഏഴാം തീയതിയാണ് അവസാനിച്ചത്. 100 കിലോമീറ്റർ നടത്തം അല്ലെങ്കിൽ റണ്ണിങ്, 400 കിലോമീറ്റർ സൈക്കിളിങ് ഇതായിരുന്നു ചലഞ്ച്. 49 മെമ്പേഴ്സ് നടത്തത്തിലും 6 മെമ്പേഴ്സ് സൈക്ലിംഗില് മാണ് പങ്കെടുത്തത് അതിൽ 25 മെമ്പേഴ്സ് 100 കിലോമീറ്റർ നടന്നു . Sunoj T.G. 200km വിജയകരമായി പൂർത്തിയാക്കി. Veena John and joby job വേഗത്തിൽ  100km (two weeks) ഉം Tom Thomas, Shan Sebastian,Prayas paul and Veena john 150km  ഉം പൂർത്തിയാക്കി. എല്ലാം മെമ്പേഴ്സും കൂടി 4087km കിലോമീറ്റർ നാലാഴ്ച കൊണ്ട് നടന്നു. Iyenstin sabu 682km cycling ചെയ്തു.



പരിപാടിയിൽ പങ്കെടുത്തു വിജയകരം ആക്കിയ എല്ലാ അംഗങ്ങൾക്കും ഭാരവാഹികൾ  Santy Joseph ,Shiju Sasthamkunnel. WMA secretary Anoop John and President Bobby Iype എന്നിവർ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

വാർത്ത/ ചിത്രങ്ങൾ: ഷിജു ശാസ്‌താംകുന്നേൽ

Kerala Globe News


Share this