ഡബ്ലിൻ: ഡബ്ള്യു.എം.സി അയർലൻഡ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ അയർലൻഡ് മലയാളികളുടെ സഹായത്തോടെ 280 – ഓളം Pulse Oximeter -കൾ കേരളത്തിലെ സാമൂഹ്യ സുരക്ഷാ വകുപ്പിന് എയർ കാർഗോ വഴി അയച്ചു നൽകി. സാമൂഹ്യ സുരക്ഷാ വകുപ്പിന് വേണ്ടി ഡോ. മുഹമ്മദ് അഷീൽ അവ ഏറ്റു വാങ്ങി. അയർലണ്ടിലുള്ള Molloys Lifestyle Pharmacies & Health Stores ന്റെ സഹകരണത്തോടെ വിവിധ മലയാളികൾ വാങ്ങി സംഭാവനയായി നൽകിയ Pulse Oximeter -കൾ ഡബ്ള്യു.എം.സി അയർലൻഡ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ കേരളത്തിലേക്ക് അയക്കുകയായിരുന്നു. ഏകദേശം നാല് ലക്ഷം രൂപയോളം ഇതിനായി ചിലവഴിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ കേരളത്തിൽ Pulse Oximeter -കൾ കിട്ടാനില്ലാത്ത അവസ്ഥയിലെത്തിയിരുന്നു. ഈ സംരംഭത്തോട് സഹകരിച്ച എല്ലാ മലയാളികളോടും നന്ദി അറിയിച്ചിരിക്കുകയാണ് വേൾഡ് മലയാളി കൗൺസിൽ അയർലൻഡ് ഘടകം.
Kerala Globe News