കോവിഡ് കാലത്ത് സൂപ്പ് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പലരും പറയാറുണ്ട്. എന്നാൽ സൂപ്പ് കുടിച്ച് ജീവനുംകൊണ്ട് ഓടേണ്ടി വന്നിരിക്കുകയാണ് ചൈനയിൽ ഒരു കുടുംബം. ഹുബെയ് പ്രവിശ്യയിൽ താമസിക്കുന്ന ഇവർ ഒരാഴ്ച്ചമുൻപ് കുടുംബസമേതം വുഹാനിലുള്ള ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുവാൻ കയറിയതാണ്. ഭക്ഷണത്തിനോടൊപ്പം സൂപ്പും ഓർഡർ ചെയ്തു. നല്ല ചൂട് സൂപ്പ് കിട്ടിയപ്പോൾ എല്ലാവരും ആസ്വദിച്ച് കഴിച്ചു. എന്നാൽ തൊട്ടുപുറകേ ഭക്ഷണവുമെത്തിയപ്പോൾ സൂപ്പ് കഴിക്കൽ നിർത്തി ഭക്ഷണം കഴിച്ചു. മിച്ചമുണ്ടായിരുന്ന സൂപ്പ് പാഴ്സൽ ആയി വാങ്ങി വീട്ടിൽ കൊണ്ട് വെച്ചു. രണ്ടു മൂന്ന് ദിവസം കഴിഞ്ഞു എല്ലാവരുംകൂടി ചൂടാക്കി കഴിക്കുവാനെടുത്തപ്പോഴാണ് സൂപ്പിൽ കറുത്ത നിറത്തിൽ എന്തോ കിടക്കുന്നു. ചികഞ്ഞു നോക്കിയപ്പോൾ അതൊരു ചത്ത വവ്വാൽ കുഞ്ഞ്. ജീവനുകൊണ്ട് അടുത്ത ആശുപത്രിയിലേയ്ക്ക് ഓടി ആ കുടുംബം. Covid Test നടത്തി രോഗമില്ല എന്നുറപ്പിച്ചാണ് ഒടുവിൽ ആശുപത്രി വിട്ടത്.
ചൈനയിൽ വവ്വാൽ സൂപ്പ് വ്യാപകമാണെങ്കിലും ഈ കുടുംബം സാധാരണ സൂപ്പാണ് ഓർഡർ ചെയ്തത്. എന്നാൽ ഹോട്ടൽ നടത്തിപ്പുകാർ സംഭവം നിഷേധിച്ചു. മൂന്നു ദിവസം കഴിഞ്ഞതിനാൽ അന്വഷണം നടത്തിയ പോലീസിനും തുമ്പൊന്നും കിട്ടിയില്ല.
Kerala Globe News