ഡബ്ലിൻ: കൗണ്ടി ലൗത്തിലെ ദ്രോഗിഡയിൽ താമസിക്കുന്ന സാബു മാത്യു – റിന്നി ദമ്പതികളുടെ ഇരട്ട കുട്ടികൾ പവൽ സാബുവിനും പ്രിറ്റി സാബുവിനും അയർലണ്ടിലെ ലിവിംഗ് സേർട്ട് പരീക്ഷയിൽ ഉന്നത വിജയം. മകൾ പ്രിറ്റി സാബു എല്ലാ വിഷയത്തിനും 100 ശതമാനം മാർക്ക് മേടിച്ചു പരമാവധി മാർക്ക് ആയ 625 സ്കോർ കരസ്ഥമാക്കി. പ്രിറ്റിയ്ക്ക് ആറ് വിഷയങ്ങൾക്കാണ് എച് വൺ എന്ന സ്കോർ ലഭിച്ചിരിക്കുന്നത്. പ്രിറ്റിയുടെ ഇരട്ട സഹോദരൻ പവൽ സാബു 601 മാർക്കും കരസ്ഥമാക്കി. കുട്ടികളുടെ ഉന്നത വിജയത്തിന്റെ സന്തോഷത്തിൽ കുടുംബം ഇരട്ടി മധുരത്തിൻറെ നിറവിൽ ആണ് ഇപ്പോൾ. ഇവരുടെ മൂത്ത സഹോദരൻ പിയൂസ് സാബു ഡബ്ലിനിൽ മെഡിസിനൽ കെമിസ്ട്രി മൂന്നാം വർഷ സ്റ്റുഡൻറ് ആണ്. പവൽ ഉം പ്രിറ്റി യും മാതാപിതാക്കളുടെ പാതയിൽ മെഡിക്കൽ ഫീൽഡ് തിരഞ്ഞെടുക്കാൻ തയാറെടുക്കുന്നു. ഇവരുടെ പിതാവായ സാബു മാത്യു പി ട്രീ ലാൻഡ്സ്കേപ്പിങ് ആൻഡ് ഗാർഡനിംഗ് എന്ന പുതിയ സംരംഭത്തിന്റെ ഉടമയാണ്. സാബുവിന്റെ ഭാര്യ റിന്നി സാബു ദ്രോഗിഡ ലേഡി ഓഫ് ലൂർദ്സ് ഹോസ്പിറ്റലിൽ നഴ്സ് ആയി ജോലി ചെയ്യുന്നു.
Kerala Globe News