ഐറിഷ് ജനതയ്ക്കായി മലയാളിയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ് പത്രം TIMES DUBLIN പ്രവർത്തനമാരംഭിച്ചു

Share this

ഡബ്ലിൻ: അയർലണ്ടിൽ ചരിത്രത്തിലാദ്യമായി ഒരു മലയാളിയുടെ നേതൃത്വത്തിൽ ഐറിഷ് ജനതയ്ക്കായി ഓൺലൈൻ ഇംഗ്ലീഷ് വാർത്താ പത്രം ആരംഭിച്ചിരിക്കുകയാണ്. TIMES DUBLIN എന്ന പേരിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന ഈ ന്യൂസ് പോർട്ടൽ ഡബ്ലിൻ മേഖലയിലെ വാർത്തകൾക്കാണ് മുഖ്യ പ്രാധാന്യം നൽകുക. ദേശീയ-അന്തർദേശീയ വാർത്തകൾക്കായി ഐറിഷുകാർ ഉൾപ്പെടുന്ന ഒരു എഡിറ്റോറിയൽ ബോർഡുതന്നെ TIMES DUBLIN ഒരുക്കിയിരിക്കുകയാണ്.

റോസ് മലയാളം, ഐറിഷ്  ഇന്ത്യൻ ക്രോണിക്കിൾ തുടങ്ങിയ ന്യൂസ് പോർട്ടലുകളുടെ അമരക്കാരനും ഡബ്ലിൻ മലയാളിയുമായ ജിതിൻ റാമിന്റെ നേതൃത്വത്തിലാണ് TIMES DUBLIN പ്രവർത്തിക്കുന്നത്. IBT Media ( International Business Times – Dublin ) ഡെപ്യൂട്ടി എഡിറ്ററും മാധ്യമ പ്രവർത്തകയുമായ മെറിൻ റബേക്കാ തോമസ് ആണ് എഡിറ്റോറിയൽ ടീമിനെ നയിക്കുന്നത്. മനോരമ ഓൺലൈൻ, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ സിൻഡിക്കേറ്റ് തുടങ്ങിയ പ്രശസ്ത മാധ്യമങ്ങളിൽ വിവിധ തസ്തികകളിൽ പ്രവർത്തിച്ചിട്ടുള്ള മാധ്യമപ്രവർത്തകയാണ് മെറിൻ റബേക്കാ തോമസ്.

TIMES DUBLIN ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ വിജയത്തിനായി എല്ലാ സഹായ സഹകരണങ്ങളും അഭ്യർത്ഥിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

TIMES DUBLIN ഓൺലൈൻ ന്യൂസ് പോർട്ടലിലേക്കുള്ള ലിങ്ക് ചുവടെ:

( Click Here )

Kerala Globe News

 

 


Share this